മുംബൈ : ഇരുപത്തി അഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സിറ്റിയുടെ സില്‍വര്‍ ജുബിലി ആഘോഷത്തോടനുബന്ധിച്ചു രാജ്യമൊട്ടാകെ സംഘടിപ്പിക്കപ്പെട്ടു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നബിദിനാഘോഷവും സില്‍വര്‍ ജുബിലീ പൊതു സമ്മേളനവും 2011 മാര്‍ച്ച് ഏഴിന് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് നടക്കും.
ദാറുല്‍ ഹുദ സഹസ്ഥാപനമായ മുംബൈ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടിന്റെ അകമ്പടിയോടെയുള്ള പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും, മദ്ഹു ഗീതങ്ങളും വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങളും സംഭാഷണങ്ങളും വിവിധ കലപാടികളും സമ്മേളനത്തിന് ഇമ്പമേകും.
മൌലാന മഖ്‌ബൂല്‍ മിസ്ബാഹി, മൌലാന ശകീല്‍ സാഹെബ്, ഖുവ്വത്തുല്‍ ഇസ്ലാം മാനേജര്‍ കെ എം അസീം മൌലവി, സ്വാഗത സംഘം കണ്‍'വീനര്‍ ആസിഫ് ഹുദവി തുടങ്ങിയവര്‍ സംസാരിക്കും. ദാറുല്‍ ഹുദയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലും ദാറുല്‍ ഹുദയുടെ ഉര്‍ദു സഹസ്ഥാപനമായ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജിലുമായി ആയിരത്തോളം ഇവിടത്തുകാരായ (ഭിവണ്ടി)വിദ്യാര്‍ത്ഥികള്‍ ദാറുല്‍ ഹുദ പാഠ്യപദ്ധതി പ്രയോജനപ്പെടുത്തുന്നവരാണ്. അത് കൊണ്ട് തന്നെ ഈ പരിപാടി പ്രതേക പ്രാധാന്യമര്‍ഹിക്കുന്നു.
വര്‍ഷങ്ങളായി ഇവിടെ ഹോട്ടല്‍ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന മലപ്പുറം ചിറമംഗലം സ്വദേശി ഹാജി ശരീഫ് സാഹിബ്, മുസ്തഫ ഹാജി എന്നിവരും കുട്ടാളികളുമാണിവിടത്തെ പ്രധാന ദാറുല്‍ ഹുദാ സ്പോണ്‍സര്‍മാര്‍ .