മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹല് സുന്നത്ത് വല്‍ ജമാ'അത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് യഥാര്‍ത്ഥ സുന്നി പന്ഥാവ് വ്യക്തമാക്കി കൊണ്ട് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം മുന്നോട്ട്.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും നിരവധി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍.....
ഫത്ഹുല്‍ മുഈന്‍ ദര്സ്, റിയാളുസ്വാലിഹീന്‍ ദര്സ്, കര്‍മ്മ ശാസ്ത്ര വേദി, അറബിക് ഭാഷ പഠന ക്ലാസ്സ്, ഇംഗ്ലീഷ് പഠന ക്ലാസ്സ്, ഇസ്ലാമിക സമ്പത്ത് വ്യവസ്ഥ വിശദമായ പഠനം ,ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ്.... ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗഹനമായ വിഷയങ്ങളെ കറിച്ചുള്ള പഠന വേദികള്‍, ഉസ്താദ്‌മാരോട് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍, തുടങ്ങി വിത്യസ്ത പരിപാടികളാല്‍ സമ്പന്നമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് റൂം.
സംഘടനാ പ്രവര്‍ത്തന, പ്രബോധന രംഗത്ത് അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ മേഖലയെ വേണ്ടുംവിധം ഉപയോഗപെടുത്തുവാന്‍ ഓരോ പ്രവര്‍ത്തകനും മുന്നോട്ടു വരണം ഈ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം ആധുനിക യുഗത്തില്‍ ഇന്‍റെര്‍ നെറ്റ് സൗകര്യം ഉള്ള ആര്‍ക്കും എവിടെ നിന്നും ഉപയോഗപെടുത്താവു ന്നതാണ്. സംഘടന പ്രവര്‍ത്തകര്‍ ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു ഈ സംരംഭം മുന്നോട്ട് നയിക്കുന്നതില്‍ പങ്കാളികളാവണം. ആദ്യം താഴെ കാണുന്ന ലിങ്കില്‍ നിന്നും ബൈലെക്‌സ് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്‌റ്റാള്‍ ചെയ്‌ത ശേഷം വരുന്ന വിന്‍ഡോയില്‍ ഒരു യൂസര്‍ നൈമും പാസ് വേര്‍ഡും നല്‍കുക. പിന്നെ ബാക്കിയുള്ള കോളങ്ങള്‍ പൂരിപ്പിച്ച് വിജയകരമായി മെസഞ്ചറിന്റെ ഐക്കണില്‍ നിന്നും ഇന്ത്യയിലെ കേരള ഇസ്‌്‌ലാമിക് ക്ലാസ്സ് റൂം സെലക്ട് ചെയ്‌ത് റൂമില്‍ അനായാസം പ്രവേശിക്കാം.
ഖുര്ആന് പാരായണ പരിശീലന ക്ലാസ്സ്
പരിശുദ്ധ ഖുര്‍’ആന്‍ പാരായണം ചെയ്യുന്നത് വളരെയേറെ പുണ്യമുള്ളതാണ് എന്നാല്‍ അത് തജവീദ് അനുസരിച്ചായിരി ക്കല്‍ അത്യാവശ്യവുമാണ് പക്ഷേ നമ്മില്‍ നല്ല ഒരു വിഭാഗം ആളുകള്ക്ക് തജവീദ് നന്നായി പഠിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവരാണ് . അത്തരക്കാര്ക്കുന നല്ലൊരു അവസരമാണ് ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന തജവീദ് ക്ലാസ്സ്. ചെറിയവരും വലിയവരുമായ ആര്ക്കുംന യാതൊരു മടിയുംകൂടാതെ പങ്കെടുത്തു ഖുര്ആുന്‍ പാരായണം ചെയ്യാനും പഠിക്കാനും കഴിയുന്ന ക്ലാസ്സ് അഷ്റഫ്മൌലവി യുടെ നേത്രത്വത്തില്‍ നടക്കുന്നു. ഏവര്ക്കും അവസരം!
ഫത്ഹുല് മുഈന് പഠന ക്ലാസ്സ്
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന് സൈനുദ്ദീന്മഖ്ദൂം (റ) രണ്ടാമന് അവറുകളുടെ പ്രശസ്ത കര്മ്മശാസ്ത്ര ഗ്രന്ധമായ 'ഫത്ഹുല്മുഈന്' അടിസ്ഥാനമാക്കിക്കൊണ്ടുള്ള പഠന ക്ലാസ്സ് പരമ്പര. 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ ഇസ്ലാമിക പണ്ഡിതന് ബഹു: അബ്ദുല്‍ ജലീല്‍ ദാരിമി നടത്തുന്നു.
റിയാളുസ്വാലിഹീന് പഠന ക്ലാസ്സ്
പ്രശസ്തഹദീസ്ഗ്രന്ഥമായ ‘റിയാളുസ്വാലിഹീന്’ അടിസ്ഥാന മാക്കി കൊണ്ടുള്ള പഠന ക്ലാസ്സ് പരമ്പര. 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ ബഹു:അബ്ദുല്വാജിദ്റഹ്മാനി നടത്തുന്നു.
വെള്ളി വെളിച്ചം മത പഠന ക്ലാസ്സ്
രക്ത ദാനം, അവയവ മാറ്റം, ഇസ്ലാമിക സമ്പത്ത് വ്യവസ്ഥ, ക്ലോണിംഗ്, തുടങ്ങീ ആധുനിക കാലത്തെ നൂനതമായ വിഷയങ്ങളില് മതപരമായ വീക്ഷണത്തിലുള്ള പഠനാര്ഹ മായ ക്ലാസ്സ് തത്സമയ മത പഠന ക്ലാസ്സ് പരമ്പര. 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ ആലുവയില് നിന്നും ഇസ്ലാമിക പണ്ഡിതന് ബഹു: അബ്ദുല് ഹമീദ്ഖാസിമി (അല്അസ്ഹര് ഇസ്ലാമിക് ആന്ഡ് ആര്ട്സ്കോളേജ്, ആലുവ)
ഇസ്ലാമിക് ബാങ്കിംഗ് പഠന ക്ലാസ്സ്
നിക്ഷേപങ്ങള്‍, ഇന്ഷുതറന്സ്ത, ഷെയര്‍ മാര്ക്ക്റ്റ്, വായ്പ്പ, ബിസിനെസ്സ് തുടങ്ങീ സമ്പത്തിന്റെ് വിനിമയ-കയ്മാറ്റ-ഉടമ്പടികളില്‍ ഇസ്ലാമിക വിശ്വാസ പ്രകാരം ഹറാം കലരാതെ ശ്രദ്ധിക്കേണ്ടത് ഓരോ മുസ്ലിമിന്റെനയും നിര്ബ ന്ധിതമായ കര്ത്ത്വ്യമാണ്. പ്രസ്തുത വിഷയത്തില്‍ ലളിതവും ഗഹനാര്ഹ്വുമായ പഠന ക്ലാസ്സ് പരമ്പര. 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ യുവ പണ്ഡിതന്‍ ബഹു. ഫൈസല്‍ നിയാസ് ഹുദവി യുടെ നേത്രത്വത്തില്‍ നടക്കുന്നു. ഏവര്ക്കും സംശയനിവാരണം നടത്തുവാനും അവസരം!
ഇംഗ്ലീഷ് ഭാഷ പഠന ക്ലാസ്സ്
നിങ്ങള്ക്ക് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കണോ? അല്ലെങ്കില് നിങ്ങളുടെ കുട്ടി സ്കൂളില് ഇംഗ്ലീഷ് സബ്ജെക്ടില് പിറകി ലാണോ? ഇതാ ഓണ്ലൈനായി ഇംഗ്ലീഷ് ഭാഷ പഠനക്ലാസ്സ് അതും തികച്ചും സൌജന്യമായി 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ വിദ്യാഭ്യാസവിചക്ഷകന് സി.വി.എ.റഹ്മാനിന്റെ നേത്രത്വത്തില് നടക്കുന്നു.വളരെ ലളിതവും സ്കൂള് വിദ്യാര്ഥികള് ഉള്പ്പടെ ഏവര്ക്കും പ്രയോജന പ്രദവുമായ ഇംഗ്ലീഷ് പഠന ക്ലാസ്സിലേക്കുള്ള പഠിതാക്കളുടെ എണ്ണം ദിനേന വര്ദ്ധിക്കുന്നു... ആര്ക്കും പങ്കെടുക്കാം... സംശയ നിവാരണം നടത്തുവാനും അവസരം!
ഫിഖ്ഹ് പഠന ക്ലാസ്സ്
ഒരു മുസ്ലിമിന്റെന ദൈന്യംദിന ജീവിതത്തില്‍ അഭിമുഖീകരി കേണ്ടി വരുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളേ കുറിച്ചുള്ള ഇസ്ലാമിന്റെമ കാഴ്ചപാടും ആരാധന കര്മളങ്ങ ളുടെ ശരിയായ രൂപവും നിയമങ്ങളും വിശദമായി ചര്ച്ച് ചെയ്യപെടുന്ന വേദി യാണ് “ഫിഖ് ഹ് പഠന ക്ലാസ്സ് ” ഉയര്ന്നു വരുന്ന ചോദ്യങ്ങള്ക്ക്് വിവിധ മധ്ഹബുകളുടെ അഭിപ്രയങ്ങങ്ങളും ഉള്പെനടുത്തി വ്യക്തമായ മറുപടി നല്കപെടുന്ന ക്ലാസ്സ് വളരെയേറെ ശ്രദ്ധയാ കര്ഷിബച്ചു വരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യ രംഗത്ത് മതപരമായ അറിവിന്റെ് പുതിയ വാതായനം തുറക്കുക യാണ്.'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലൂടെ ഉസ്താദ് നൂര്‍ ഫൈസി
അറബി ഭാഷ പഠന ക്ലാസ്സ്
വിദ്യഭ്യാസ യോഗ്യത മറികടന്നു ലോകത്തിന്റെ മുക്കിലും മൂല യിലും എത്തുന്ന മലയാളി എവിടെയായാലും കടിനാ ധ്വാനത്തി ലൂടെ ഉയര്ച്ച തേടുന്നവനാണു . ലോകത്തിന്റെ സ്പന്ദനങ്ങള് അറിയാനും അറിയിക്കാനും….നല്ല ജോലികള് ലഭിക്കുവാനും ഔന്നിത്യങ്ങള് എത്തിപിടിക്കാനും ഭാഷ ഒരു പ്രശ്നമാണോ? എങ്കില് നിങ്ങള്ക്കിതാ ഒരു അവസരം കൂടി. നിങ്ങള്ക്ക് അറബി ഭാഷ പഠിക്കണോ? ഇതാ ഓണ്ലൈ നായി അറബി ഭാഷ പഠന ക്ലാസ്സ് അതും തികച്ചും സൌജന്യമായി 'കേരള-ഇസ്ലാ മിക്-ക്ലാസ്സ്-റൂമി'ലൂടെ ഉസ്താദ് നൂര് ഫൈസിയുടെ നേത്രത്വത്തില്‍ നടക്കുന്നു. ആര്ക്കും പങ്കെടുക്കാം. സംശയനിവാരണം നടത്തു വാനും അവസരം!
ജെനറല് - ഇസ്ലാമിക് ക്വിസ് മത്സരം
ക്വിസ് മാസ്റ്റര്: അഷ്റഫ്മൌലവിയുടെ നേത്രത്വത്തില്‍ നടക്കുന്നു. പങ്കെടുക്കൂ.. ആകര്ഷകരമായ സമ്മാനങ്ങള് നേടൂ......
ചരിത്ര പഠനം
ഇസ്ലാമിക ചരിത്രത്തിന്റ ഉള്ളിലേക്കു ഇറങ്ങി ചെന്നു ഗവേഷണം നടത്തി തന്റേതായ ശൈലിയില്‍ ടി എച് ദാരിമി അവതരിപ്പിക്കുന്ന ചരിത്ര പഠന ക്ലാസ്സ് വളരേയേറെ ഉപകാര പ്രതമാണ്. ഇസ്ലമിക ചരിത്രതിലെ ഉള്ളറക മറന്നു കൊണ്ടിരി ക്കുന്ന ഇന്നത്തെ സമൂഹതിനു പ്രതേJകിച്ചും .ആര്ക്കും ആസ്വദിച്ചു കേട്ടു കൊണ്ടിരിക്കാന്‍ കഴിയുന്ന.. മനസ്സില്‍ തട്ടുന്ന അദ്ധേഹ ത്തിന്റെ ചരിത്ര പഠന ക്ലാസ്സ്
കൂടാതെ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള സമ്മേളനങ്ങളുടെയും മറ്റും ലൈവ് പ്രക്ഷേപണം, ഗാനങ്ങള്‍, റഹ്‌മത്തുല്ലാഹ് ഖാസിമി, അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌ദുസ്സ്വമദ് പൂക്കോട്ടൂര്‍, മുഹമ്മദ് ഫൈസി ഓണംപിള്ളി, അബ്‌ദുല്‍ ഗഫൂര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സ്വലാഹുദ്ദീന്‍ ഫൈസലി വല്ലപ്പുഴ, മുസ്‌ത്വഫ ഹുദവി ആക്കോട്, മുസ്‌ത്വഫ അശ്‌റഫി കക്കുപ്പടി, സിംസാറുല്‍ ഹഖ് ഹുദവി... തുടങ്ങി നിരവധി പ്രഭാഷകരുടെ പഠനാര്‍ഹമായ വീഡിയോ സി.ഡികളിലൂടെ യുള്ള വിജ്ഞാനവിരുന്നും ഒരുക്കുന്നു
സ്‌പെഷല് ലൈവ് പരിപാടികള് നടക്കുന്ന സമയത്ത് സ്ഥിരമായി നടക്കുന്ന ക്ലാസുകള് ചിലപ്പോള് ക്യാന്സ്ല് ചെയîുകയോ സമയം മാറ്റുകയോ ചെയîുന്നതാണ്.
For downloading beyluxe messenger click this link :