ദീന്‍ നിലനിര്‍ത്തേണ്ടതാണ് സമൂഹത്തിന്റെ ഉത്തരവാദിത്വം - ഖാസിമി

എരമംഗലംരാഷ്ട്രീയത്തെയല്ല, ദീന്‍ നിലനിര്‍ത്തേണ്ടതാണ് സമൂഹത്തി ന്റെ ഉത്തരവാദിതതമെന്നു ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ സംസ്ഥാന അധ്യക്ഷന്‍ ഉസ്താദ്‌ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രസ്താവിച്ചു. വെളിയങ്കോട് പാടത്തകായില്‍ സ്വാലിഹ് മൗലയുടെ 39-ാമത് ആണ്ടു നേര്‍ച്ചയോടനു ബന്ദിച്ചു നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാര്‍ സമൂഹത്തിലെ ഉത്തരവാദിത്വം നിറവേറ്റേ ണ്ടവരാണ്. അല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മണിയടി ക്കേണ്ടവരല്ല. സമസ്ത സെക്രട്ടറിയുടെ വാക്കിന് വിലനല്‍കാതെ ജുമുഅ നടത്തിയ എം.എസ്.എഫു കാരുടെ പ്രവര്‍ത്തനം സമൂഹത്തെ ജീര്‍ണത യിലേക്ക് നടത്താനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹംതുടര്‍ന്നു. സ്വാലിഹ് മൗലയുടെ മകന്‍ അബ്ദുറസാഖ് ഹാജി പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുദിവസമായുള്ള ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്. മഖ്ബറ സിയാറത്ത്, മൗലീദ് പാരായണം, ഖത്തമുല്‍ ഖുര്‍ആന്‍, ദിഖ്‌റ് ദുആ മജ്‌ലിസുകള്‍ എന്നിവ നടന്നു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം ഉദ്‌ബോധന പ്രസംഗം നടത്തി. ഏലംകുളം സി.ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് യൂസഫ്‌കോയ തങ്ങള്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഫക്കീര്‍ യൂസഫ് മുസ്‌ലിയാര്‍, ടി.പി.എം.ഹംസ മുസ്‌ലിയാര്‍, ഹംസ സഖാഫി വെളിയങ്കോട്, അബ്ദുല്‍അസീസ് അഷ്‌റഫി, സി.ഹംസ സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച ഒമ്പതുമുതല്‍ 12 വരെ നടക്കുന്ന അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.