ചെന്നൈ : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളുടെ ഭാഗമായി ചെന്നൈ കോണ്‍ഫറന്‍സ് 11 ന് വെള്ളിയാഴ്‌ച നടക്കും.
വൈകീട്ട് 7 മണിക്ക് ചെന്നൈയിലെ ഹോട്ടല്‍ സിങ്കപ്പൂര്‍ എഗ്‌മോറില്‍ നടക്കുന്ന കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പി.ഇസ്‌ഹാഖ് ബാഖവി ചെമ്മാട് മുഖ്യ പ്രഭാഷണം നടത്തും. യു.ശാഫി ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ പങ്കെടുക്കും.