തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാ സമ്മേളനം മെയ് 6,7,8 തിയ്യതികളിലേക്ക് മാറ്റി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെ സൗകര്യവും പരിഗണിച്ചാണ് പുതിയ മാറ്റം.
ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരുടെ സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യമറിയിച്ചത്.
സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവയില്‍ പുതിയ തിയ്യതികള്‍ മാറ്റി രേഖപ്പെടുത്തണമെന്ന് സ്വാഗത സംഘം ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.