നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള് ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് - മിഅ്റാജിന്റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.
ഇസ്റാഅ് - മിഅ്റാജിന്റെ സ്മരണകള്‍
നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്.
റജബ് : നിശാ പ്രയാണത്തിന്റെ വാര്‍ഷികം
തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്നും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്സയിലേക്ക് കേവല യാമങ്ങളില്‍ തന്റെ അടിയെ നിശാപ്രയാണ് ചെയ്യിപ്പിച്ചവനെത്ര പരിശുദ്ധന്!!!
റജബ് നിശാപ്രയാണത്തിന്റെ വാര്‍ഷികം അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വന്നു. ആയുസിന്റെ പുസ്തകത്തില്‍ നിന്ന് ഒരു പേജ് കൂടി മാറിമറിയുകയായി.
റജബ് നിശാപ്രയാണത്തിന്റെ വാര്‍ഷികം അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വന്നു. ആയുസിന്റെ പുസ്തകത്തില്‍ നിന്ന് ഒരു പേജ് കൂടി മാറിമറിയുകയായി.
ബറാഅത്ത് രാവ് ജീവിതത്തിന്റെ തീര്പ്പുവേള
“സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഖുര്‍ആന്‍ തന്നെയാണ് സത്യം. നിശ്ചയം നാം ഖുര്‍ആനിനെ ബറകത്താക്കപ്പെട്ട രാത്രിയിലവതരിപ്പിച്ചു. എല്ലാ കാര്യങ്ങളുടെയും വിധി നിര്‍ണ്ണയം പ്രസ്തുത രാത്രിയിലാകുന്നു". (സൂറത്തു ദുഖാന് 1-4). ഉപര്യുക്ത സുക്ത വ്യാഖ്യാനുബന്ധമായി ഇമാം റാസി(റ) വും ഇക്രിമ (റ) വും പറയുന്നത് ഈ രാത്രി ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രി അഥവാ ബറാഅത്ത് രാവാണെന്നാണ്.
ബറാഅത്ത് രാവ് - പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പവിത്രരാവ്
പ്രപഞ്ച പരിപാലകനായ അള്ളാഹുവിന്റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വര്‍ഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅ്ബാന്‍ . മനുഷ്യരുടെ ചെയ്തികള്‍ വാനലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നത് ശഅ്ബാന്‍ മാസത്തിലാണ്. തിരു നബി(സ) ഏറെ സ്നേഹിക്കുകയും മഹത്വവല്‍ക്കരിക്കുകയും സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅ്ബാന്‍ .